‘ഷാരോൺ കേസ് തെളിയിച്ചതിലൂടെ കേരള പൊലീസ് ലോകോത്തര നിലവാരത്തിലാണെന്ന് കൂടി തെളിഞ്ഞു’; ഫേസ്ബുക്ക് കുറിപ്പ്

g radhakrishnan fb post

ഷാരോൺ കേസ് തെളിയിച്ചതിലൂടെ കേരള പൊലീസ് ലോകോത്തര നിലവാരത്തിലാണെന്ന് കൂടി തെളിഞ്ഞതായി അഡീഷണൽ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ രാധാകൃഷ്ണൻ ജി ചേർത്തല. സംശയാതീതമായി തെളിയിക്കുവാൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഒരു കേസിൽ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും കൃത്യമായ തെളിവുകൾ ഹാജരാക്കി പ്രതിക്കെതിരെ കുറ്റം തെളിയിച്ചിരിക്കുകയാണ്. നേരിട്ടുള്ള തെളിവുകളുടെ അപര്യാപ്തതയിലും, കിട്ടാവുന്ന മറ്റു പരമാവധി തെളിവുകൾ കോടതിയിൽ എത്തിക്കാൻ സംസ്ഥാന പോലീസ് ശ്രമിച്ചതായും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ശിക്ഷാവിധിക്കൊപ്പം പബ്ലിക് പ്രോസിക്യൂട്ടറെയും കേരളാ പൊലീസിനെയും അഭിനന്ദിച്ചു കൊണ്ട് ജഡ്ജി നടത്തിയ അഭിനന്ദന സന്ദേശവും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ കേരളത്തിലെ പോലീസ് അതിവിദഗ്ധമായി തന്നെ നിരവധി കേസുകളിൽ മൂന്നാം മുറയിലൂടെ അല്ലാതെ ശാസ്ത്രീയ തെളിവുകളിലൂടെയും മറ്റ് അനുബന്ധ തെളിവുകളിലൂടെയും പ്രതികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരികയും അവർക്ക് ന്യായമായ ശിക്ഷ വാങ്ങി നൽകുകയും ചെയ്തിട്ടുള്ളതായും ഇത് കേരളാ പൊലീസിന്‍റെ ലോകോത്തര നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ഷാരോൺ വധം; അന്വേഷണ സംഘത്തിന് അഭിനന്ദനവുമായി കോടതി, അതിസമർഥമായി അന്വേഷണം നടത്തി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സംശയാതീതമായി തെളിയിക്കുവാൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഒരു കേസിൽ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും കൃത്യമായ തെളിവുകൾ ഹാജരാക്കി പ്രതിക്കെതിരെ കുറ്റം തെളിയിച്ചു. കോടതി വിവിധ വകുപ്പുകളിൽ പ്രതിയെ കുറ്റക്കാരിയെന്നു കണ്ട് ശിക്ഷ വിധിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാൻ സംസ്ഥാന ഭരണകൂടത്തിൻ്റെ ഭാഗമായ പോലീസിനും പ്രോസിക്യൂഷനും കഴിഞ്ഞു.ഡയറക്ട് എവിഡൻസിൻ്റെ അപര്യാപ്തതയിലും,കിട്ടാവുന്ന മറ്റു പരമാവധി തെളിവുകൾ കോടതിയിൽ എത്തിക്കാൻ State പോലീസ് ശ്രമിച്ചു.

‘I also place appreciation to
learned Special Public Prosecutor and his junior lawyers who
contributed best service and co-operation throughout the trial. I
congratulate the investigating officers, the entire Police team ,
Doctors and Scientific Experts who have done a brilliant job in
unearthing the truth behind a brilliant crime. This case is a golden
feather on the cap of Kerala Police which successfully brought
material digital and forensic evidence otherwise it would have been
a case of suicide or unnatural death. Unlike in the yesteryears, the
Special Investigation Team made use of the scientific methods so
that it could convince all that everything was transparent.
Let me conclude this judgment , in metaphorical way
of saying ,the God in the cloud saved the data of crime
coupled with the scientific principle of Dr. Edmond Locard
that no one can leave the place of crime without leaving
the trace of evidence, Greeshma carried the evidence with
her in her mobile phone and she stored evrything in the
cloud.’

മാതൃകാപരമായ ശിക്ഷ എങ്ങനെ ആവണം എന്നതിൽ ആണ് വ്യത്യസ്ത അഭിപ്രായങ്ങൾ ഇന്ന് നിലവിലുള്ള പരമാവധി ശിക്ഷ കിട്ടാനാണ് State ന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ വാദിച്ചത്. പരമാവധി ശിക്ഷ ഏതെല്ലാം അവസരങ്ങളിൽ നൽകണം എന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട് . ആ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വിധിയിൽ ആരുടേയും ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാധാന്യം ഇല്ല. എൻ്റെ വ്യക്തിപരമായ നിലപാടോ രാഷ്ട്രീയ പാർട്ടിയുടെ നിലപാടോ ഈ സിസ്റ്റത്തിൽ അപ്രധാനം ആണ്. നിലവിലുള്ള സംവിധാനങ്ങൾക്ക് ഉള്ളിൽ ആയിരിക്കണം.

വൈകാരികമായ നിലപാടുകൾ വാദിയുടെയോ പ്രതിയുടെയോ ബന്ധുക്കളുടെ ആയാലും റിട്ടയർ ചെയ്ത ജഡ്ജിയുടേത് ആയാലും അനുചിതമാണ്. ഒരിക്കൽക്കൂടി പറയാം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ കേരളത്തിലെ പോലീസ് അതി വിദഗ്ധമായി തന്നെ നിരവധി കേസുകളിൽ മൂന്നാം മുറയിലൂടെ അല്ലാതെ ശാസ്ത്രീയ തെളിവുകളിലൂടെയും മറ്റ് അനുബന്ധ തെളിവുകളിലൂടെയും പ്രതികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരികയും അവർക്ക് ന്യായമായ ശിക്ഷ വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട്. കേരളാ പോലീസ് ലോകോത്തര നിലവാരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News