‘കുഞ്ഞിനെ ഓര്‍ത്ത് സന്തോഷമായിരിക്കാന്‍ പറയാന്‍ എളുപ്പമാണ്, കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല, ഗര്‍ഭകാലം കഠിനം’; നടി രാധികാ ആപ്‌തേ

ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയപ്പോഴാണ് ബോളിവുഡ് താരം രാധികാ ആപ്‌തേ ഗര്‍ഭിണിയാണെന്ന് സിനിമാ പ്രേമികള്‍ അറിയുന്നത്. സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമൊന്നും പൊതുയിടത്തില്‍ പങ്കുവയ്ക്കാത്ത താരമാണ് രാധിക. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ രാധിക പറഞ്ഞ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വയര്‍ വലുതായത് കൊണ്ടാണ് എല്ലാവര്‍ക്കും ഗര്‍ഭിണിയാണെന്ന് മനസിലായത്. അല്ലാതെ കുഞ്ഞ് ജനിച്ചെന്നോ ഗര്‍ഭിണിയാണെന്നോ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് തന്റെ സ്വകാര്യതയാണെന്നും അഭിമുഖത്തില്‍ രാധിക പറയുന്നുണ്ട്.

ALSO READ:  ദുരിതബാധിതര്‍ക്ക് പുഴുവരിച്ച അരി; യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് ഹാളില്‍ സൂക്ഷിച്ചിരുന്ന അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ കാലാവധി കഴിഞ്ഞവ

ഗര്‍ഭകാലത്തെ കുറിച്ച് സുഖകരമായ കാര്യമല്ല രാധിക പറയാനുണ്ടായിരുന്നതും. ആദ്യത്തെ മൂന്ന് മാസം വളരെ ബുദ്ധിമുട്ടാണ്. ഇതൊക്കെയാണെങ്കിലും കുഞ്ഞിനെ ഓര്‍ത്ത് സന്തോഷിക്കാനാണ് എല്ലാവരും പറയുന്നത്, അത് പറയാന്‍ എളുപ്പമാണ്. ഒരിക്കലും കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഗര്‍ഭധാരണം വളരെ പവിത്രമാണെന്ന് എല്ലാവരും പറയും. സത്യം ആരും പറയില്ല. ഗര്‍ഭകാലം കഠിനമാണെന്നതാണ് വാസ്തവം. പറയുന്നത് തമാശയല്ലെന്നും രാധിക പറഞ്ഞു.

ALSO READ: മോളിവുഡ് കീഴടക്കാൻ തെന്നിന്ത്യൻ താര റാണി എത്തുന്നു; ജന്മദിനത്തിൽ ക്യാരക്റ്റർ വീഡിയോ പുറത്തു വിട്ട് കത്തനാർ ടീം

ചിലര്‍ ഗര്‍ഭകാലം എളുപ്പമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് അങ്ങനെയല്ല. അതിനാല്‍ ഇത് കഠിനമായ യാത്രയാണ്. ഇതേകുറിച്ച് നുണപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News