വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ ചക്രവർത്തി റാഫേൽ നദാൽ

Rafael Nadal

ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിലാണ് സ്പെയിനിനായി 38 കാരനായ താരം അവസാനമായി മത്സരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് വിരമിക്കൽ തീരുമാനം താരം ആരാധകരെ അറിയിച്ചത്.

Also Read: നോ ലുക്ക് ഷോട്ടിന് ശേഷം ഹാർദിക്കിന്റെ വക ബൗണ്ടറിലൈനരികിൽ നിന്നെടുത്ത പതിറ്റാണ്ടിലെ മികച്ച ക്യാച്ചും: വൈറലായി വീഡിയോ

22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ കളിമൺ കോർട്ടിലെ ചക്രവർത്തിയുടെ പേരിൽ 14 ഫ്രഞ്ച് ഓപ്പൺ, 4 യുഎസ് ഓപ്പൺ, 2 വിംമ്പിൾഡൺ, 2 ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളുണ്ട്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്’ എന്ന് നദാൽ തന്റെ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു.

Also Read: ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ പി ടി ഉഷയ്ക്കെതിരെ പടയൊരുക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News