മെസിയോ റൊണാൾഡോയോ? തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞ് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ

കാലങ്ങളായി കായിക രംഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യമാണ് മികച്ചത് മെസിയോ റൊണാള്‍ഡോയോ. മെസിയെന്നും റൊണാള്‍ഡോയെന്നും ഇരവരും മികച്ചതാണെന്നും അഭിപ്രായം പറയുന്നവരുണ്ട്. ഇരുവരും പ്രതിഭകളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറുയുമ്പോ‍ഴാണ് കു‍ഴങ്ങുന്നത്.

ALSO READ: എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍

കാലങ്ങളായി ഉയരുന്ന ഈ ചോദ്യത്തിന് ഇന്നും പ്രസക്തി ഉണ്ട് എന്നുള്ളിടത്താണ് ഈ പ്രതഭകളുടെ മികവ് കളിക്കളത്തിന് പുറത്തും ചര്‍ച്ചയാകുന്നത്. ഇപ്പോ‍ഴിതാ ഈ ചോദ്യത്തിന് താന്‍ ഇഷ്ടപ്പെടുന്ന താരത്തിന്‍റെ പേരി വെളിപ്പെടുത്തിയിരിക്കുകയാണ് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍. തന്നെ സംബന്ധിച്ച് മെസിയാണ് മികച്ച താരമെന്നും താനൊരു റയൽ മാഡ്രിഡ് ആരാധകനെന്നും നദാൽ പറഞ്ഞു.

നദാലിൻ്റെ മറുപടി സമൂഹമാധ്യമങ്ങളിൽ അർജൻ്റീനൻ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പരുക്കിനെ തുട‌ർന്ന് ടെന്നിസ് കോർട്ടിൽ നിന്ന് അവധിയിലിരിക്കുകയാണ് സ്പാനിഷ് താരം.  ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിനിടെയാണ് നദാലിന് പരിക്കേൽക്കുന്നത്. തുടർന്ന് താൽക്കാലികമായി ടെന്നിസിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു നദാൽ. ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും നദാലിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

ALSO READ: ആഷസ് പരമ്പര കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News