റാഫേല്‍ നദാല്‍ ശസ്ത്രക്രിയക്ക് വിധേയനായി. പരുക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്നു പിന്‍മാറിയിരുന്നു. താരത്തിന്റെ സര്‍ജറി വിജയകരമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍ത്രോസ്‌കോപിക്ക് ശസ്ത്രക്രിയക്കാണ് താരം വിധേയനായത്. ബാഴ്സലോണയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.
ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ താരം കളത്തില്‍ ഇങ്ങിയിട്ടില്ല. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിനിടെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് താരത്തിന് പരിക്ക് അലട്ടിയത്. പിന്നീട് കളത്തില്‍ ഇറങ്ങിയില്ല.
Also Read: എഫ്എ കപ്പ് ഫൈനൽ: ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടും
https://www.kairalinewsonline.com/fa-cup-final-manchester-city-and-manchester-united
ഫ്രഞ്ച് ഓപ്പണില്‍ ഇത്തവണ കളിക്കാനില്ലെന്ന് താരം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ടെന്നീസ് ലോകം കേട്ടത്. ഫ്രഞ്ച് ഓപ്പണില്‍ റെക്കോര്‍ഡ് കിരീട നേട്ടമുള്ള നദാല്‍ 2005ല്‍ അരങ്ങേറിയ ശേഷം ആദ്യമായാണ് റോളണ്ട് ഗാരോസില്‍ ഇറങ്ങാത്തത്. അടുത്ത വര്‍ഷം വിരമിക്കുമെന്ന് നേരത്തെ തന്നെ നദാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here