ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് റാഫേൽ നദാൽ പിന്മാറി

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ പിന്മാറി. പേശികളിലെ പരിക്ക് കാരണമാണ് നദാലിന്റെ പിന്മാറ്റം . ഒരു വർഷത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് ടെന്നീസ് കോർട്ടിൽ നദാൽ തിരിച്ചെത്തിയത്.

ALSO READ:കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി മുൻ കരസേന മേധാവിയുടെ പുസ്തകം

‘ബ്രിസ്‌ബേനിലെ അവസാന മത്സരത്തിനിടെ പേശികളിൽ ചെറിയ പ്രശ്നം ഉണ്ടായി. മെൽബണിൽ എത്തിയ ഉടൻ എംആർഐ സ്കാനിംഗ് നടത്തി. പരിശോധനയിൽ പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പുണ്ടായ പരിക്കിന്റെ അതേ സ്ഥലത്തല്ല പുതിയ പരിക്ക് എന്നത് ആശ്വാസകരമാണ്. പരിക്ക് മൂലം 5 സെറ്റ് മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്താൻ കഴിയില്ല. സ്പെയിനിലേക്ക് മടങ്ങുകയാണ്. ഡോക്ടറെ കണ്ട ശേഷം വിശ്രമം ആവശ്യമായി വന്നേക്കാം’എന്നാണ് നദാൽ ട്വീറ്റ് ചെയ്തത്.

ALSO READ: അതീവദുഷ്‌കരം; കാര്‍ഗില്‍ എയര്‍സ്ട്രിപ്പില്‍ പറന്നിറങ്ങി; വീഡിയോ കാണാം ഇന്ത്യന്‍ വ്യോമസേന
ബ്രിസ്‌ബേൻ ഇന്റർനാഷണലിന്റെ ക്വാർട്ടർ ഫൈനലിനിടെയാണ് നദാലിന് പരിക്കേറ്റത്.
ഓസ്‌ട്രേലിയൻ താരം ജോർദാൻ തോംസണോട് നദാൽ പരാജയപ്പെട്ടിരുന്നു. മൂന്ന് മണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിൽ 5-7, 7-6 (8/6), 6-3 എന്ന സ്‌കോറിനായിരുന്നു തോൽവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News