അടുത്ത വര്‍ഷം വിരമിക്കും; കായിക പ്രേമികളെ ഞെട്ടിച്ച് റാഫേല്‍ നദാല്‍

കായിക പ്രേമികളെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനവുമായി ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. അടുത്ത വര്‍ഷം പ്രൊഫഷണല്‍ ടെന്നീസിലെ തന്റെ അവസാന വര്‍ഷമായിരിക്കുമെന്നാണ് കരുതുന്നതെന്ന് നദാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു നദാലിന്റെ പ്രഖ്യാപനം.

2023 ലെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറുന്നതായും നദാല്‍ വ്യക്തമാക്കി. ഇടുപ്പിനേറ്റ പരുക്കില്‍ നിന്ന് മുക്തമാവാന്‍ സാധിക്കാത്തതിനാലാണ് നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ നാല് മാസങ്ങള്‍ വളരെ കഠിനമായിരുന്നുവെന്ന് നദാല്‍ പറയുന്നു. റോളണ്ട് ഗാരോസില്‍ തനിക്ക് കളിക്കാന്‍ സാധിക്കില്ല. മഹാമാരിക്ക് ശേഷം പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ ശരീരം അനുവദിക്കുന്നില്ല. കുറേ പ്രശ്നങ്ങളുണ്ട്. ഇപ്പോള്‍ നിര്‍ത്താനാണ് തന്റെ തീരുമാനം. തത്കാലം നിര്‍ത്തുകയാണെന്നും നദാല്‍ പറഞ്ഞു.

പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായും നദാല്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം തന്റെ പ്രൊഫഷണല്‍ കരിയറിലെ അവസാന വര്‍ഷമായിരിക്കും. അങ്ങനെയാണ് തന്റെ ആലോചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News