ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്‍മാറി റഫേല്‍ നദാല്‍

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്‍മാറി ഇതിഹാസ സ്പാനിഷ് ടെന്നീസ് താരം റഫേല്‍ നദാല്‍. ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ പുതിയ പരിക്കില്‍പ്പെട്ട അദ്ദേഹം ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനില്ലെന്നു വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പിന്‍മാറ്റം വ്യക്തമാക്കിയത്.

പേശിവലിവിനെ തുടര്‍ന്നാണ് കളി നിര്‍ത്താന്‍ ഇടയാക്കിയത്. താരം മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചിരുന്നു.പിന്നീട് വീണ്ടും കളിച്ചു. ഏതാണ്ട് മൂന്നര മണിക്കൂര്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ പക്ഷേ നദാല്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ താന്‍ അടുത്ത ആഴ്ച പരിശീലനം ആരംഭിക്കുമെന്നും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 100 ശതമാനം ഉറപ്പില്ലെങ്കിലും കളിക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ.

Also Read: സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷനെടുക്കുന്ന തീരുമാനം അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര കായികമന്ത്രാലയം

എന്നാല്‍ ഇപ്പോള്‍ താന്‍ പിന്‍മാറുകയാണെന്നു അദ്ദേഹം സ്ഥിരീകരിച്ചു. പരിക്കിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനു പിന്നാലെയാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News