ഷാർജ അന്തർദേശീയ പുസ്തക മേള: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും പങ്കെടുക്കും

rafeeq-ahmmed-pp-ramachandran

ഷാര്‍ജ അന്തര്‍ദേശീയ പുസ്തക മേളയിലെ കാവ്യസന്ധ്യയില്‍ റഫീഖ് അഹമ്മദും പിപി രാമചന്ദ്രനും കവിതകള്‍ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബര്‍ 16ന് വൈകീട്ട് 6.30 മുതല്‍ എട്ട് വരെ കോണ്‍ഫ്രന്‍സ് ഹാളിലാണ് കാവ്യസന്ധ്യ.

കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ചലച്ചിത്ര ഗാനങ്ങള്‍ക്ക് ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. അദ്ദേഹത്തിന്റെ കവിതയും വര്‍ത്തമാനവും യു എ ഇ യിലെ ആസ്വാദകര്‍ക്ക് നവ്യാനുഭവത്തിന്റെ ‘തോരാമഴ’ സമ്മാനിക്കും.

‘ലളിതം’ എന്ന ഒറ്റക്കവിത കൊണ്ട് മലയാള കവിതാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കവിയാണ് പിപി രാമചന്ദ്രന്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പി കുഞ്ഞിരാമന്‍ നായര്‍ കവിത അവാര്‍ഡ്, ചെറുശ്ശേരി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കവിയുടെ കവിതകളും വാക്കുകളും കേള്‍വിക്കാര്‍ക്ക് സാഹിത്യത്തെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും.
നവംബര്‍ 15 ന് രാത്രി 8 മുതല്‍ 9.30 വരെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന്‍ പങ്കെടുക്കും.’പുസ്തകത്തിനപ്പുറമുള്ള കഥകള്‍ – റാം C / O ആനന്ദിയുടെ കഥാകാരന്‍ അഖില്‍ പി ധര്‍മജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ തന്റെ കൃതികള്‍ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും.
 നവംബർ 10ന്  അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ‘ റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്- അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് ആറ് മുതൽ ഏഴ് വരെ കോൺഫ്രൻസ് ഹാളിലാണ് പരിപാടി. നവംബർ 16 ന് മലയാളത്തിലെ  പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും. രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. കഥക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ് തോമസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ കഥ വിനോയ് തോമസിന്റേതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News