മലപ്പുറത്ത് സ്‌കൂളില്‍ റാഗിങ്ങ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം എടപ്പാള്‍ ഗവ. ഹൈസ്‌കൂളില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ചതായി പരാതി. ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

പള്ളിക്കര സ്വദേശി പള്ളത്ത് വാരിയത്ത് ഷാഹിനെയാണ് മര്‍ദ്ധനമേറ്റ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ ഷാഹിനെ ഇതേ സ്‌കൂളിലെ 30 ഓളം വരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.

Also Read: ദില്ലി ഓര്‍ഡിനന്‍സിന് പകരമുളള സര്‍വീസസ് ബില്‍ ലോക്സഭ പാസാക്കി

സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയ ഷാഹിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അനുസരിക്കാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. സ്‌കൂളില്‍ അധ്യാപകരോട് പരാതി അറിയിച്ച ഷാഹിന്‍ വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News