റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചു; ഗുജറാത്തില്‍ 18കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

medical collage

റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചതിനെ തുടര്‍ന്ന് 18കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിലാണ് ദാരുണ സംഭവം. സുരേന്ദ്രനഗര്‍ ജില്ലയിലെ ജെസ്ദ ഗ്രാമത്തില്‍ നിന്നുള്ള അനില്‍ നട്വര്‍ഭായ് മെഥാനിയ ആണ് സീനിയേഴ്‌സിന്റെ റാഗിങ്ങിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

പടാനിലെ ധാര്‍പൂരിലുള്ള ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അനില്‍. അനിലിനെ ഹോസ്റ്റലില്‍ വെച്ച് സീനിയേഴ്സ് റാഗ് ചെയ്യുകയായിരുന്നു. റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് നിഗമനം.

ശനിയാഴ്ച രാത്രിയാണ് സംഭവം. റാഗിങ്ങിന് ഇരയായ പത്തിലധികം വിദ്യാര്‍ത്ഥികളില്‍ അനിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അനിലിന്റെ ബാച്ച്മേറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു. ബാലിസാന പൊലീസ് സ്റ്റേഷനില്‍ അപകട മരണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പടാന്‍ എസ്.പി ഡോ.രവീന്ദ്ര പട്ടേല്‍ പറഞ്ഞു.

Also Read : വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ കീടം, ചോദിച്ചപ്പോൾ ജീരകമെന്ന് ജീവനക്കാർ; പിന്നാലെ 50,000 രൂപ പിഴ

എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളേജിലെ റാഗിങ് വിരുദ്ധ സമിതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News