ധനുവച്ചപുരം വി.ടി.എം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായെന്ന പരാതി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി.
കോളേജ് അധികൃതരോട് അടിയന്തിര നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കണെമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു.
കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗിന് ഇരയാക്കിയെന്ന പരാതിയിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍.
Also Read: കളമശ്ശേരി സ്‌ഫോടനം; ഇടുക്കിയിലെ അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here