എം ഇ എസ് കോളേജിലെ റാഗിംഗ്, അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി

കോഴിക്കോട് കളൻതോട് എം ഇ എസ് കോളേജിലെ റാഗിംഗില്‍ അഞ്ച് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കി. രണ്ട് വിദ്യാർത്ഥികളെ അഞ്ചാം സെമസ്റ്ററില്‍  നിന്ന് സസ്പെൻ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർത്ഥികളാണ് നടപടിക്ക് വിധേയമായത്. കോളേജിലെ അന്വേഷണ കമ്മീഷൻ്റെ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ALSO READ: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പ്രതികളായ മുസ്ലീം ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച്

രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി മുഹമ്മദ് മിഥിലാജിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ മിഥിലാജിന്റെ കാഴ്ചക്ക് തകരാര്‍ സംഭവിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോളേജിന്‍റെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുന്ദമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

മിഥിലാജിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. മുടി നീട്ടിവളര്‍ത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മിഥിലാജിനെ ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

ഇരുമ്പ് വടി ഉപയോഗിച്ചുള്ള അടിയുടെ ആഘാതത്തില്‍ മൂക്കി പാലം തകരുകയും വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഇരുമ്പ് വടിക്ക് പുറമെ താക്കോല്‍കൂട്ടം, കല്ല് എന്നിവ ഉപയോഗിച്ചും മര്‍ദ്ദിച്ചിരുന്നു.

ALSO READ: മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; വീഡിയോ ചിത്രീകരിച്ചയാളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News