രാഘവ് ചദ്ദയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ടാവാം; സൗരഭ് ഭരദ്വാജ്

എഎപി നേതാവ് രാഘവ് ചദ്ദയുടെ കാഴ്ച ശക്തി നഷ്ടപ്പട്ടിട്ടുണ്ടാകാമെന്ന് ദില്ലി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായി സൗരഭ് ഭരദ്വാജ് അറിയിച്ചു. ചദ്ദ ഇപ്പോള്‍ യുകെയില്‍ കണ്ണിന്റെ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  പല പെൺകുട്ടികളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്, പ്രതികരിച്ചതിൽ ഉറച്ചുനിൽക്കുന്നു: മേയര്‍ ആര്യ രാജേന്ദ്രൻ

‘അദ്ദേഹം യുകെയിലാണ്. അദ്ദേഹത്തിന്റെ കണ്ണിന് ചില പ്രശ്‌നങ്ങളുണ്ട്. വളരെ ഗൗരവമായ സാഹചര്യമായതിനാല്‍ കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ചികിത്സയ്ക്കായാണ് അദ്ദേഹം അങ്ങോട്ട് പോയിരിക്കുകയാണ്. ” – തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ചദ്ദയെ കാണാതായതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള എംപിയായ ചദ്ദ ഉടന്‍ തന്നെ പ്രചാരണത്തിന്റെ ഭാഗമാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മന്നും അറിയിച്ചിട്ടുണ്ട്.

ALSO READ:  തൃശ്ശൂരിൽ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

റെറ്റിനയില്‍ ചെറിയ സുഷിരങ്ങള്‍ ഉണ്ടാകുന്ന, കാഴ്ചശക്തി തന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. ഇത് തടയാനായി വിട്രെക്ടോമി ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനാവുമെന്ന് മുമ്പ് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here