തൻ്റെ ജീവകാരുണ്യ സംഘടനയിലേക്ക് സംഭാവനകൾ അയക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ രാഘവ ലോറൻസ് രംഗത്ത്. ഇപ്പോൾ താൻ ഒരു ഹീറോയാണെന്നും, പണമില്ലാതിരുന്ന ഒരു കാലത്ത് മാത്രമാണ് സംഭാവനകൾ സ്വീകരിച്ചിരുന്നതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ലോറൻസ് പറഞ്ഞു.
‘കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാനൊരു ട്വീറ്റ് ചെയ്തിരുന്നു. എന്റെ ട്രസ്റ്റിലേക്ക് ആരും പണമയക്കരുത്, എന്റെ കുട്ടികളെ ഞാന്‍ നോക്കിക്കോളാമെന്ന്. ഡാന്‍സ് മാസ്റ്ററായിരിക്കുമ്പോഴാണ് ഞാന്‍ ട്രസ്റ്റ് ആരംഭിച്ചത്. 60 കുട്ടികളെ കണ്ടെത്തി ഒരു വീട്ടില്‍ അവരെ വളര്‍ത്തി. ഡിഫ്രന്റ്‌ലി ഏബ്ള്‍ഡായ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയകള്‍ക്കായി പറ്റുന്ന സഹായം ചെയ്തു. അന്ന് ഡാന്‍സ് മാസ്റ്ററായതുകൊണ്ട് കൂടുതലൊന്നും ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ടാണ് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിച്ചത്’, ലോറൻസ് പറഞ്ഞു.
ALSO READ: രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി
‘എന്നാൽ അതിന് ശേഷം ഞാന്‍ ഹീറോയായി. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ വര്‍ഷത്തില്‍ മൂന്ന് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. ധാരാളം പണം ലഭിക്കുന്നുണ്ട്. ഈ സമയത്താണ് ഒരു കാര്യം ചിന്തിച്ചത്. എനിക്ക് പണം ലഭിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് മറ്റുള്ളവരോട് ചോദിക്കുന്നത്. ഇതെല്ലാം എനിക്ക് ചെയ്യാവുന്നതേയുള്ളൂ.
എനിക്ക് നിങ്ങളുടെ പണം വേണ്ട എന്ന് അഹങ്കാരം കൊണ്ട് പറയുന്നതല്ല. പകരം ആ പണം സമീപത്തുള്ള ഏതെങ്കിലും ട്രസ്റ്റിന് നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, കാരണം അവരിലേക്ക് സംഭാവനകളുമായി ആരും വരില്ല. ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞാലും, നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് പലരും എന്റെയടുത്തേക്ക് വരുന്നു. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്’, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ രാഘവ ലോറൻസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here