ഫാൻസ് മീറ്റിനെത്തിയ ആരാധകന് അപകടത്തിൽ ജീവൻ നഷ്ടമായി, ഒടുവിൽ രാഘവ ലോറൻസിന്റെ തീരുമാനത്തിന് കയ്യടി

രാഘവ ലോറൻസിന്റെ ഒരു ഫാൻസ് മീറ്റിൽ പങ്കെടുത്ത് തിരികെ പോകവെ വാഹന അപകടത്തെ തുടർന്ന്ഒരു ആരാധകൻ മരിച്ചിരുന്നു. അതുകൊണ്ട് ഇത്തവണത്തെ ഫാൻസ് മീറ്റിന് നേരിട്ട് ആരാധകർക്ക് മുന്നിൽ എത്താൻ തിരുമാനിച്ചിരിക്കുകയാണ് രാഘവ. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. നടന്റെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.

ALSO READ: ‘വല്ലാത്തൊരു അവസ്ഥയിലേക്കാണ് കോൺഗ്രസിന്റെ പോക്ക്, ലീഗിന് യുഡിഎഫ് ബന്ധം ഒരു ബാധ്യത’: മന്ത്രി പി രാജീവ്

“എന്റെ പ്രിയ സുഹൃത്തുക്കളേ, ആരാധകരേ.. കഴിഞ്ഞ തവണ ചെന്നൈയിൽ വച്ച് നടന്നൊരു ഫാൻസ് മീറ്റ് ഫോട്ടോഷൂട്ടിനിടെ, എൻ്റെ ഒരു ആരാധകൻ അപകടത്തിൽ പെടുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ഹൃദയഭേദകം ആയിരുന്നു. അന്നേ ദിവസം, എൻ്റെ ആരാധകർ ഇനി എനിക്കായി യാത്ര ചെയ്യേണ്ടതില്ലെന്നും അവർക്കായി ഞാൻ യാത്ര ചെയ്യുമെന്നും അവരുടെ ന​ഗരത്തിൽ ഫോട്ടോഷൂട്ട് സംഘടിപ്പിക്കുമെന്നും തീരമാനിച്ചു. നാളെ മുതൽ ഞാനത് തുടങ്ങുകയാണ്. വില്ലുപുരത്തെ ലോഗലക്ഷ്മി മഹലിൽ ആണിത് നടക്കുക. എല്ലാവരെയും നാളെ കാണാം”, എന്നാണ് രാഘവ ലോറൻസ് പങ്കുവെച്ച കുറിച്ചത്.

അതേസമയം, രാഘവയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ചിത്രമാണ്. പാവപ്പെട്ടവർക്കായി താരം നിരവധി നല്ല കാര്യങ്ങൾ ചെയ്യാറുണ്ട്.

ALSO READ: പ്രതിസന്ധികളില്‍ തളരാതെ ആകാശം കീഴടക്കി ആകാശ് ദീപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News