രാവിലെ കിടിലൻ റാഗി ഉപ്പുമാവായല്ലോ! ദേ റെസിപ്പി…

uppumaav

രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാക്കുമെന്ന ആലോചനയിലാണോ? അടുക്കളയിൽ റാഗി ഇരിപ്പുണ്ടോ? എങ്കിൽ ഒരു കിടിലൻ ഉപ്പുമാവ് ഉണ്ടാക്കിയാലോ? എങ്കിൽ ഇതാ റെസിപ്പി.

റാഗി ഉപ്പുമാവ്

ആവശ്യമായ ചേരുവകൾ

എണ്ണ- 3 ടേബിൾ സ്പൂൺ
കടലപരിപ്പ്- 1 ടേബിൾ സ്പൂൺ
സവാള, പച്ച മുളക്- 2 എണ്ണം
ക്യാരറ്റ്- 1 എണ്ണം
ക്യാപ്സിക്കം- ഒന്നിന്റെ പകുതി
റവ- ഒരു കപ്പ്
റാഗി- ഒരു കപ്പ്
വെള്ളം- 2 കപ്പ്

തയ്യാറാകുന്ന വിധം

ആദ്യമായി ഒരു പാനിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിക്കുക.ശേഷം കടുക് പൊട്ടിക്കണം.ഇതിലേക്ക് അൽപ്പം ജീരകം കൂടി ചേർക്കണം.ഇനി ഇതിലേക്ക് ഒരു സ്പൂൺ കടല പരിപ്പ് ചേർത്ത് ഇളക്കണം. ഇനി ഇതിലേക്ക് കറിവേപ്പില ചേർക്കണം.ശേഷം കായം, രണ്ട് ടീ സ്പൂൺ കശുവണ്ടി  എന്നിവ ഇട്ട് വഴറ്റി എടുക്കണം.ഇതിലേക്ക് ഇനി വളരെ ചെറുതായി അരിഞ്ഞുവെച്ച സവാളയും രണ്ട് മുളകും ചേർത്ത് നന്നായി വഴറ്റി എടുക്കണം. ഇനി  ഇതിലേക്ക് ക്യാരറ്റ്, കാപ്സിക്കം, തക്കാളി അടക്കം ചേർത്ത് ഇളക്കാം. ശേഷം ഇതിലേക്ക് ഒരു കപ്പ് റാഗി പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി ഇളക്കണം. ഇനി ഇതിലേക്ക് നാലര കപ്പ് വെള്ളം ചേർത്ത് ഇളക്കുക.തിളക്കുമ്പോൾ അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം.ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക്  മാറ്റാം.ഭംഗിക്ക് ഇതിന് മുകളിലേക്ക് മല്ലിയില ചെറുതായി അറിഞ്ഞ മല്ലിയില ഇടാം. ഇതോടെ സ്വാദിഷ്ടമായ റാഗി ഉപ്പുമാവ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News