സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21-ലേക്ക് മാറ്റിയതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്.
നേരത്തെ ഒക്ടോബർ 17-ന് ആയിരുന്നു സിറ്റിംഗ് അനുവദിച്ചത്. പുതിയ സാഹചര്യം വിലയിരുത്താൻ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായി സഹായ സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.
മോചന ഹരജിയിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സഹായസമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ എന്നിവർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here