ചൈനയുടെ പുതിയ ഭൂപടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍

ചൈനയുടെ പുതിയ ഭൂപടം പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം. പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം. അതേ സമയം ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന ആരോപണം ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി ലഡാക്കിലെ ഒരിഞ്ച് ഭൂമിയും നഷ്ടമായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാദം നുണയാണ് വിമരര്‍ശിച്ചു.

അരുണാചല്‍പ്രദേശ് ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നത്. ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന ആരോപണം ആവര്‍ത്തിച്ചു രാഹുല്‍ ഗാന്ധി രംഗത്തെത്തി. ലഡാക്കിലെ ഒരിഞ്ച് ഭൂമിയും നഷ്ടമായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാദം നുണയാണെന്നും ചൈന കടന്നുകയറിയെന്ന് മുഴുവന്‍ ലഡാക്കിനും അറിയാമെന്നും പ്രതികരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞേപറ്റൂവെന്നും ആവശ്യപ്പെട്ടു.

Also Read: കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിക്കുന്നത്; ജെയ്ക് സി തോമസ്

ജി 20 യോഗം നടക്കാനിരിക്കെ കൂടിയാണ് ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ചൈനക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ചൈനയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് ശിവസേന ഉദ്ദവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി.

Also Read: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം

അതേ സമയം ചൈനയുടെ ഭൂപടം തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്വന്തമല്ലാത്ത പ്രദേശം ഉള്‍പ്പെടുത്തുന്നത് ചൈനയുടെ ശീലമാണെന്ന് പറഞ്ഞുകൊണ്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനയുടെ ഇന്ത്യാ ഭൂപടം തള്ളുന്നതായി വ്യക്തമാക്കിയത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തില്‍ ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration