‘കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേരളത്തിലേക്ക് വന്നയാളാണ് രാഹുല്‍’: ബിനോയ് വിശ്വം

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേരളത്തിലേക്ക് വന്നയാളാണ് രാഹുല്‍ ഗാന്ധിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുലിനും പ്രിയങ്കയ്ക്കും എവിടെ വേണമെങ്കിലും മത്സരിക്കാം. അത് അവരുടെ സ്വാതന്ത്രമാണ്. ബിജെപിക്ക് ശക്തി ഏറെയുള്ള നോര്‍ത്ത് ഇന്ത്യയില്‍ മത്സരിക്കണോ ബിജെപി ഒരിക്കലും ജയിക്കാത്ത വയനാട് തെരഞ്ഞെടുക്കണോ എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. രാഹുലിനെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ല. മൂക്കിന്റെ അപ്പുറം കാണാത്ത കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നിര്‍ബന്ധിച്ച് വയനാട് മത്സരിപ്പിച്ചത് ആണ്.

ALSO READ:പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന്റെ കൂടി പ്രതീകമാണ് നന്മ തേജസ്വിനി; അഭിനന്ദനവുമായി മന്ത്രി വി ശിവൻകുട്ടി

തെരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് ജില്ലാ എക്‌സിക്യൂട്ടീവുകളുടെ നിലപാടുകള്‍ സ്റ്റേറ്റ് കമ്മിറ്റിക്ക് അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്. ജൂലൈ 9, 10 തീയതികളില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാജയം പരാജയമാണെന്ന് ആദ്യം പറഞ്ഞത് സിപിഐ ആണ്. കണക്കുകള്‍ നിരത്തിയോ വ്യാഖ്യാനങ്ങള്‍ നല്‍കിയോ അതിനെ ന്യായീകരിക്കാന്‍ നിന്നിട്ടില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉയര്‍ത്തിപിടിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. ഏത് ഘടകങ്ങളിലും പാര്‍ട്ടിക്ക് ചര്‍ച്ചകള്‍ നടത്താം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:‘കോളനി’ പദം ഒഴിവാക്കിയ സർക്കാരിന്റെ തീരുമാനം സാമൂഹ്യ പരിഷ്കരണത്തിന്റെ സുപ്രധാന കാൽവയ്പ്പ്; നജീബ് കാന്തപുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News