‘അയോഗ്യനായ എംപി’, ട്വിറ്ററിൽ സ്റ്റാറ്റസ് മാറ്റി രാഹുൽ

അയോഗ്യനാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിൽ തന്റെ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്ന് കൂടിയാണ് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തത്.

അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ കോൺഗ്രസ് സംഘടിപ്പിക്കുന്ന രാജ്ഘട്ട് സത്യാഗ്രഹത്തിന് അനുമതി ദില്ലി പോലീസ്‌ നിഷേധിച്ചു. സത്യാഗ്രഹം കണക്കിലെടുത്ത് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരുന്നതിന് അനുമതിയില്ലെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു. AICC, പിസിസി, ഡിസിസി, ബ്ലോക്ക് തലങ്ങളിലായിരിക്കും പ്രതിഷേധം. ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി സമിതിക്കും രൂപം നൽകും. ഉടൻ ദില്ലിയിൽ കൂറ്റൻ റാലി നടത്താനും ആലോചനയുണ്ട്. സംസ്ഥാന തലങ്ങളിൽ ഗാന്ധി പ്രതിമയ്ക്ക് സമീപനം സത്യാഗ്രഹം നടത്താനും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News