ഷാരൂഖ് ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ചും കുട്ടിക്കാല ഓർമകളെ കുറിച്ചും വെളിപ്പെടുത്തി നടൻ രാഹുൽ ദേവ്. ഷാരൂഖ് പഠിച്ച സ്കൂളിൽ സീനിയർ ആയിരുന്നു രാഹുൽ ദേവ്.സ്കൂളിൽ പഠിക്കുമ്പോൾ വളരെ ബ്രില്ലിയൻറ് ആയ വിദ്യാർത്ഥിയായിരുന്നു ഷാരൂഖ് ഖാനെന്നാണ് രാഹുൽ ദേവ് പറഞ്ഞത്.
പഠനത്തിലും കായികത്തിലും ഷാരൂഖ് മുന്നിലായിരുന്നു. ഷാരുഖ് വിചാരിച്ചിരുന്നെങ്കിൽ ഒരു ശാസ്ത്രജ്ഞൻ ആകാമായിരുന്നുവെന്നും താരം പറഞ്ഞു. അദ്ദേഹം ഒരു സൂപ്പർ സ്റ്റാറായി മാറിയതിൽ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല എന്നും അടുത്ത 1000 വർഷത്തേക്ക് ഒരു ഷാരൂഖ് ഖാൻ ഉണ്ടാകില്ലെന്നും രാഹുൽ ദേവ് വ്യക്തമാക്കി.
ALSO READ: ‘മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ കഴിഞ്ഞില്ല, ജനക്കൂട്ടത്തിന്റെ പെരുമാറ്റം കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി’: നടൻ കിച്ച സുധീപിന്റെ മകൾ
‘രാജ്യത്ത് ആദ്യമായി കമ്പ്യൂട്ടർ അവതരിപ്പിച്ചത് ഞങ്ങളുടെ സ്കൂളാണ്. അതിനായി ഒരു ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തിയിരുന്നു. 20 കുട്ടികൾ മാത്രമാണ് ഇതിലേക്ക് സെലക്ട് ആയത് . ആ 20 പേരിൽ ഷാരൂഖ് ഖാനും ഉണ്ടായിരുന്നു . അദ്ദേഹം നാടകവേദിയുടെ ഭാഗമായിരുന്നു. ഒരു കായിക ഇനത്തിലും അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തുന്നത് താൻ കണ്ടിട്ടില്ല. വളരെ കൂൾ ആയ വിദ്യാർത്ഥിയായിരുന്നു ഷാരൂഖ് എന്നാണ് രാഹുൽ ദേവ് പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here