ഐപിഎൽ 2025 സീസണിൽ രാജസ്ഥാൻ റോയൽസ് ക്രീസിലേക്ക് ഇറങ്ങുക രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിൽ. ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുകയാണ് രാഹുൽ ദ്രാവിഡ്. മുൻപ് ടീമിന്റെ ക്യാപ്റ്റനായും ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഞ്ജു സാംസണുമായി ദ്രാവിഡ് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ALSO READ: മികച്ച മാധ്യമ പ്രവർത്തകനുള്ള കെ.ജി.ഐ.എം.ഒ എയുടെ പുരസ്കാരം നൃപൻ ചക്രവർത്തിക്ക്
ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു ശേഷം മറ്റൊരു ടീമുമായും ദ്രാവിഡ് കരാറിൽ ഏർപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ ചെറിയൊരു ഇടവേള എടുത്തെങ്കിലും വീണ്ടും പരിശീലക കുപ്പായം അണിയുകയാണ് അദ്ദേഹം. മുൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ അസിസ്റ്റന്റ് കോച്ചായുമെത്തും. ഡയറക്ടർ സ്ഥാനത്ത് കുമാർ സംഗക്കാരയും തുടരും.
ALSO READ: ഇനി സ്റ്റോറികൾക്കും കമന്റ് നൽകാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
ദ്രാവിഡ് രാജസ്ഥാനത്തിലേക്ക് എത്തുമ്പോൾ ഏവരും ചോദിക്കുക സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ ഐപിഎൽ കപ്പുയർത്തുമോ എന്നതാണ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്കൊപ്പം ദ്രാവിഡിന്റെ തന്ത്രങ്ങളും ചേരുന്നതോടെ രാജസ്ഥാന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here