രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല

ലോകകപ്പോടെ കരാര്‍ അവസാനിച്ച രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല. നിലവില്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ വിവിഎസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്. വിവിഎസ് തന്നെ മുഖ്യ കോച്ചായി തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Also Read; വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ട് ഞെട്ടി സൂര്യകുമാര്‍

2021ലെ ടി20 ലോകകപ്പില്‍ തുടക്കത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചിങ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് സീനിയര്‍ ടീം കോച്ചായി ദ്രാവിഡ് നിയമിതനായത്. രണ്ട് വര്‍ഷത്തെ കരാറായിരുന്നു ബിസിസിഐ അദ്ദേഹവുമായി ഒപ്പിട്ടത്. ഇക്കഴിഞ്ഞ ലോകകപ്പ് വരെയായിരുന്നു കരാര്‍.

ടീമിനെ തുടരെ പത്ത് വിജയങ്ങളുമായി ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ദ്രാവിഡിനു കൃത്യമായ റോളുണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ പരാജയപ്പെട്ടു. പിന്നാലെ പരിശീലകനായി തുടരുന്നത് സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News