2024 ടി20 ലോകകപിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ നിയമിക്കുമെന്ന് ബിസിസിഐ. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ പരിശീലകനെ കണ്ടെത്താൻ അധികൃതർ ഒരുങ്ങുന്നത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ALSO READ: ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ജാമ്യാപേക്ഷയില്‍ ഇഡിക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി
2021 നവംബറില്‍ ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കാലാവധി 2023 ഏകദിന ലോകകപ്പിനു ശേഷം നീട്ടിനല്‍കിയതാണ്. 2024 ടി20 ലോകകപ്പ് വരെയാണ് ഇതിന്റെ കാലാവധി. ഇതോടെ ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് പുതിയ പരിശീകനുണ്ടായേക്കുമെന്നാണ് ജയ് ഷാ വ്യക്തമാകുന്നത്.
അതേസമയം, അടുത്ത പരിശീലകനായി ധോണി വരണമെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ എന്ന നിലയിൽ നല്ല പ്രകടനം കാഴ്ചവെച്ച ധോണി പരിശീലകനായും തിളങ്ങും എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് വീണ്ടും അപേക്ഷ നല്‍കാമെന്നും ജയ് ഷാ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here