‘രാഹുൽ ഫാക്ടർ’ തികച്ചും അപ്രസക്തമെന്ന് എളമരം കരീം എംപി. കൈരളി ന്യൂസിന്റെ ഗുഡ് മോർണിംഗ് കേരളത്തിലാണ് ഇക്കാര്യം എംപി ചൂണ്ടിക്കാട്ടിയത്. ഉത്തരേന്ത്യയിൽ എങ്ങും രാഹുൽ ഗാന്ധി ഫാക്ടർ ഏറ്റില്ല. അതോടെ അതിന്റെ പ്രസക്തി ഇല്ലാതായി. ദക്ഷിണേന്ത്യ എന്നും ഒരു വ്യത്യസ്ത രാഷ്ട്രീയ സാഹചര്യത്തിലാണ് നിലനിൽക്കുന്നത്. തെലങ്കാനയായാലും തമിഴ് നാടായാലും കേരളമായാലും വ്യത്യസ്തമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കുന്നതിൽ രാഹുൽ ഗാന്ധിയുടെ പങ്ക് വളരെ ചെറുതാണ്. പ്രതിപക്ഷ പാർട്ടികളിലെ ഏറ്റവും വലിയ കക്ഷി കോൺഗ്രസ് ആയിരുന്നിട്ടുപോലും ഇതാണ് രാഹുൽ ഗാന്ധിയുടെ അവസ്ഥ. ലേബർ കോഡ് പാസാക്കിയപ്പോൾ ലോക്സഭയിൽ വോട്ടെടുപ്പ് പോലും നടന്നില്ല. വോട്ടെടുപ്പിന് കോൺഗ്രസ് ആവശ്യപ്പട്ടിട്ടില്ല. ആ ബില്ലിനെ കോൺഗ്രസ് അനുകൂലിക്കുകയാണ് ചെയ്‌തതി. ഇത്തരത്തിൽ തൊഴിലാളി വർഗത്തിന്റെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നും കോൺഗ്രസ് ശബ്ദിക്കുന്നു പോലും ഇല്ല. നിശബ്ദമായി ഇതിനെയൊക്കെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. അത് ജനം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആയുധം എന്റെ പുസ്തകങ്ങൾ തന്നെയായിരിക്കും: ഡോ.തോമസ് ഐസക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here