ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം വിജയിക്കും: രാഹുല്‍ ഗാന്ധി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യം സജ്ജമാണെന്നും ഇന്ത്യ സഖ്യം വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയില്‍ സഖ്യകക്ഷികളായ പാര്‍ട്ടികളുമായി സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും പരിഹരിക്കും. ബിജെപി മുന്നോട്ടു വയ്ക്കുന്നത് അനീതിയുടെ മാതൃകയാണ്. എല്ലാ വിഭാഗങ്ങള്‍ക്കും കിട്ടേണ്ട നീതിയും പ്രാതിനിധ്യവും ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ALSO READ:  ‘ഹിന്ദു സേനയുടെ ഹര്‍ജിയില്‍ വ്യകതതയില്ല’, മഥുര കൃഷ്ണജന്മ‍ഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേയ്ക്കുള്ള ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്രമോദി പല വാഗ്ദാനങ്ങളും നല്‍കുന്നെങ്കിലും ഒന്നും പാലിക്കാറില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നീതി ലഭിക്കണം. മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല എന്നത് അപമാനകരമായ കാര്യമാണ്. നാഗാലാന്‍ഡിലെ ജനങ്ങളുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാറൊന്നും പാലിച്ചില്ല. നാഗാലാന്‍ഡില്‍ സമാധാനം കൊണ്ടുവരാന്‍ മോദി എന്താണ് ചെയ്തതെന്ന് നാഗ നേതാക്കള്‍ക്ക് പോലും അറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ALSO READ:  മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു, നമീബിയയിൽ നിന്ന് എത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. എല്ലാ വിശ്വാസത്തെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. ക്ഷേത്രത്തില്‍ പോകാന്‍ ആര്‍ക്കും വിലക്കില്ല. പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന 22ാം തീയതി താന്‍ അസമില്‍ ഭാരത് ജേ്ാഡോ ന്യായ് യാത്രയിലായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കൊഹിമയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News