നാഗാലാൻഡിലെ ജനങ്ങളെ മോദി വഞ്ചിച്ചുവെന്ന് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. ഒരു തവണ പോലും മണിപ്പൂരിലേക്ക് പോകാത്ത മോദിയ്ക്ക് നാഗാലാൻഡിലെ ജനങ്ങളോടും ഒരു പ്രതിജ്ഞാബദ്ധതയുമില്ലെന്നും, 2024 തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം വിജയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ALSO READ: ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത; വിവാഹമോചനത്തിന് അനുമതി നൽകി കോടതി
‘ഭാരത് ജോഡോ യാത്ര ഐതിഹാസികമായിരിരുന്നു. എല്ലാ വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ന്യായ് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം. മോദി ഒരു തവണ പോലും മണിപ്പൂരിലെത്തിയില്ല. നാഗാലാൻഡിലെ ജനങ്ങളോടും പ്രധാനമന്ത്രിക്ക് ഒരു പ്രതിജ്ഞാബദ്ധതയുമില്ല. അവിടുത്തെ ജനങ്ങളെ മോദി വഞ്ചിച്ചു. മോദി വാഗ്ദാനങ്ങൾ നൽകുന്നു പക്ഷെ പാലിക്കുന്നില്ല. 2024 ലെ തിരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യം സജ്ജമാണ്. ഇന്ത്യ സംഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുക തന്നെ ചെയ്യും’, രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, സഖ്യവുമായുള്ള സീറ്റ് ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുമെന്നും, ബിജെപി മുന്നോട്ടു വെക്കുന്നത് അനീതിയുടെ മോഡലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോധ്യ പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here