മണിപ്പൂരിലെ സഹോദരങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് മണിപ്പൂരില്‍ എത്തിയതെന്നും തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ വിഭാഗങ്ങളും തന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ തന്നെ തടയുകയാണ് ചെയ്‌തെന്നും രാഹുല്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടി തികച്ചും നിര്‍ഭാഗ്യകരമാണ്. മണിപ്പൂരില്‍ മാധാനം പുനസ്ഥാപിക്കുന്നതിനു മാത്രമായിരിക്കണം മുന്‍ഗണനയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ എത്തിയത്. കലാപബാധിത പ്രദേശങ്ങളിലേക്കുള്ള വഴിമധ്യേ രാഹുല്‍ ഗാന്ധിയെ പൊലീസ് തടയുകയായിരുന്നു. രാഹുല്‍ യാത്ര ചെയ്തിരുന്ന വാഹനവ്യൂഹത്തിന് മുന്‍പില്‍ ബാരിക്കേഡുകള്‍ വെച്ചായിരുന്നു പൊലീസ് തടഞ്ഞത്. മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണന്നും രാഹുല്‍ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നുമായിരുന്നു പൊലീസ് വാദം.
Also Read- ‘യോഗി ഒരക്ഷരം മിണ്ടുന്നില്ല, കുറ്റവാളികളെ സംരക്ഷിക്കുന്നു’; ചന്ദ്രശേഖർ ആസാദ്
ഒരു മണിക്കൂറോളമായി രാഹുലിനെ തടഞ്ഞിട്ടതിനെ തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തിരുന്നു. നൂറുകണക്കിന് മെയ്‌തെയ് സ്ത്രീകള്‍ ബാരിക്കേഡ് നീക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സന്ദര്‍ശനം നടത്താന്‍ സാധിക്കാതെ രാഹുല്‍ ഗാന്ധി മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
I came to listen to all my brothers and sisters of Manipur.
People of all communities are being very welcoming and loving. It’s very unfortunate that the government is stopping me.
Manipur needs healing. Peace has to be our only priority. pic.twitter.com/WXsnOxFLIa
— Rahul Gandhi (@RahulGandhi) June 29, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here