മോദി ബോളിവുഡിനെ വെല്ലുന്ന നടൻ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കിൽ ബിജെപി ജയിക്കില്ല; രാഹുൽ ഗാന്ധി

മോദി ബോളിവുഡിനെ വെല്ലുന്ന നടനാണെന്ന് രാഹുൽ ഗാന്ധി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമില്ലെങ്കിൽ രാജ്യത്ത് ബിജെപി ജയിക്കില്ലെന്നും, നരേന്ദ്ര മോദി വെറും മുഖംമൂടിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രാ സമാപന വേദിയിലായിരുന്നു മോദിക്കെതിരെയുള്ള രാഹുലിന്റെ വിമർശനം.

ALSO READ: ‘ബിജെപി വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവരാണ് കോൺഗ്രസ് നേതാക്കൾ’: പി ജയരാജൻ

‘ഇലക്ഷൻ കമ്മീഷനോട് ഇ വി എം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. വി വി പാറ്റ് കൂടി എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി ലഭിച്ചില്ല. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല’, രാഹുൽ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News