“നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോരുന്നുണ്ട്, ഇത് വിദ്യാർത്ഥികളുടെ ഭാവിയാണ് തകർക്കുന്നതെന്ന് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച തടയാൻ മോദിക്ക് കഴിയുന്നില്ല എന്നും അതിന് മോദി ശ്രമിക്കുന്നില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുദ്ധങ്ങൾ നിർത്തുന്ന മോദിക്ക്‌ ചോദ്യ പേപ്പർ ചോർച്ച തടയാൻ സാധിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബിജെപിയും, അനുകൂല സംഘടനകളും പിടിച്ചടക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചടക്കാൻ മുന്നിൽ നിൽക്കുന്നത് മോദിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചില സംഘടനകളെ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിടിച്ചെടുക്കുന്നുണ്ട്, ഇത് രാജ്യദ്രോഹ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി.

Also Read; “കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയത് അപകടകരം; എൽഡിഎഫ് സ്വീകരിച്ച നടപടി ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ…”: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here