അയോദ്ധ്യ സന്ദർശനത്തിന് രാഹുലും പ്രിയങ്കയും; ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അയോദ്ധ്യ രാമ ക്ഷേത്രം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും അയോദ്ധ്യ സന്ദർശനതിന് ശേഷം അമേഠി സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. മെയ് 1 ന് ശേഷം നാമ നിർദേശ പത്രിക നൽകുമെന്നും സൂചന. 26 -നാണ് അമേഠിയിലും റായിബറേലിയിലും നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം 30ഓട് കൂടി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും അയോദ്ധ്യ സന്ദർശനത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Also Read; സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News