അയോഗ്യനാക്കപ്പെട്ടശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍, ഒപ്പം പ്രിയങ്കയും

പാര്‍ലമെന്റില്‍ അയോഗ്യനാക്കപ്പെട്ടശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ജില്ലയിലെത്തി. വയനാട്ടിലെ കല്‍പ്പറ്റയിലെത്തിയ ഇരുവരെയും നേതാക്കളും പ്രവര്‍ത്തകരും ചേർന്ന് സ്വീകരിച്ചു. കൽപറ്റ എസ്കെ.എം.ജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു.

റോഡ്‌ ഷോയ്ക്കു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും.

രാഹുൽ ഗാന്ധിയോടൊപ്പം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം, മോൻസ് ജോസഫ് എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. ജോൺ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News