അദാനി വിദേശത്തേക്ക് കടത്തിയത് ആരുടെ പണം?; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

അദാനി വിഷയമുയർത്തി പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് അദാനിക്കെതിരെ അന്വേഷണം നടത്താൻ കഴിയില്ലെന്നും അന്വേഷണം നടന്നാൽ നഷ്ടം അദാനിക്കാവില്ല മറ്റൊരാൾക്കായിരിക്കുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതിനിടെ വേദാന്താ ഗ്രൂപ്പിനെതിരെ “ഓർഗനൈസ്ഡ് കം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (occrp) കൂട്ടായ്മ രംഗത്തെത്തി. കോൺഗ്രസ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ അതിരൂക്ഷ്മയാണ് വിമർശിച്ചത്.

Also Read: ഗ്യാന്‍വാപി സര്‍വെ; കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്

കുറച്ച് വ്യവസായികൾക്ക് വേണ്ടി മാത്രമാണ് മോദിസർക്കാർ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു. കള്ളപ്പണം തിരികെ കൊണ്ട് വരുമെന്ന പ്രഖ്യാപനമെന്തായി എന്നും രാഹുൽ ചോദിച്ചു. അദാനി വിദേശത്തേക്ക് കടത്തിയത് ആരുടെ പണമെന്നും രാഹുൽ ചോദിച്ചു. അദാനിക്കെതിരെ മോദി അന്വേഷണം പ്രഖ്യാപിക്കില്ലെന്നും അന്വേഷണം നടത്തിയാൽ അദാനി അല്ല മറ്റൊരാളാകും പിടിയിൽ ആവുകയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

അതിനിടെ അദാനി ഗ്രൂപ്പിനു പിന്നാലെ മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര ഖനന കമ്പനി വേദാന്ത ലിമിറ്റഡിനെതിരെയും മാധ്യമപ്രവർത്തക കൂട്ടായ്മയായ “ഓർഗനൈസ്ഡ് കം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തി. കോവിഡ് കാലത്ത് ഖനനത്തിനുള്ള പരിസ്ഥിതിച്ചട്ടങ്ങൾ ദുർബലപ്പെടുത്താൻ സ്വാധീനം ചെലുത്തിയെന്നും പൊതുജനാഭിപ്രായം പോലും തേടാതെ സർക്കാർ ആവശ്യം അംഗീകരിച്ചുകൊടുത്തെന്നുമാണ് മുഖ്യ ആരോപണം.
വേദാന്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട 2 സ്ഥാപനങ്ങൾ 2016- 20 കാലയളവിൽ ബിജെപിക്ക് 43.5 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇലക്ടറൽ ബോണ്ട് വഴി കൂടുതൽ തുക നൽകിയിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Also Read: കൊച്ചി പി ആൻഡ്‌ ടി കോളനി നിവാസികൾ ഇനി പുതുപുത്തൻ ഫ്‌ളാറ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News