രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയിൽ നിന്ന് യാത്ര ആരംഭിക്കും. ഫുൽബാരിയിലും വോഖയിലും ജനങ്ങളെ രാഹുൽ അഭിസംബോധന ചെയ്യും. കൊഹിമ വാർ സെമിത്തേരിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. രണ്ട് ദിവസങ്ങളിലായി 5 ജില്ലകളിലൂടെ യാത്ര കടന്ന് പോകും.

ALSO READ: മാറിയത് കാലം മാത്രം; പ്രേം നസീർ ഇന്നും സൂപ്പർസ്റ്റാർ, നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 35 വർഷം

ഇന്നലെ നാഗ ഹോഹോ സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 2015 ഓഗസ്റ്റ് 3-ന് കേന്ദ്ര സർക്കാരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും ഒപ്പുവെച്ച കരാർ നടപ്പാക്കാത്തതിൽ രാഹുൽ ഗാന്ധിക്ക് നിവേദനം കൈമാറി. വിഷയം പാർലമെൻറിൽ ഉന്നയിക്കണമെന്ന് സംഘം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.

ALSO READ: മഹാകാവ്യം എഴുതാതെ മഹാകവിയായ കേരളത്തിന്റെ ആശാൻ വിടവാങ്ങിയിട്ട് ഒരു നൂറ്റാണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News