ബഹളം സൃഷ്ടിക്കാനല്ലാതെ ഭരണഘടന മാറ്റാന്‍ ബിജെപിക്ക് ധൈര്യമില്ല: രാഹുല്‍ഗാന്ധി

ഭരണകക്ഷിയായ ബി.ജെ.പിക്ക് ബഹളം സൃഷ്ടിക്കാനല്ലാതെ ഭരണഘടന മാറ്റാന്‍ ധൈര്യമില്ലെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. സത്യവും രാജ്യത്തെ ജനങ്ങളുടെ പിന്തുണയും ഇന്ത്യാ മുന്നണിയോടൊപ്പമാണെന്നും രാഹുല്‍ ഗാന്ധി മുംബൈയില്‍ പറഞ്ഞു. അതെ സമയം മുംബൈയെ ഇളക്കിമറിച്ച് ശക്തിപ്രകടനത്തിന് ഒരുങ്ങിയിരിക്കുകയാണ് ‘ഇന്ത്യ മുന്നണി’.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയാണ് പ്രതിപക്ഷത്തിന് പ്രതീക്ഷയുടെ തുരുത്തായി മാറുന്നത്. മുംബൈയിലെ ഐതിഹാസികമായ ശിവാജി പാര്‍ക്കില്‍ ഇന്ന് വൈകിട്ട് ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഇന്ന് രാവിലെ മണിഭവനില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുല്‍ പൊതുറാലി നയിച്ചു.

ALSO READ: സാമൂഹിക സുരക്ഷാ – ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചു; വിഷുവിന് മുമ്പ് രണ്ടു ഗഡുക്കള്‍ കൂടെ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 63 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ ന്യായ് യാത്ര നഗരത്തില്‍ സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുംബൈ ശിവാജി പാര്‍ക്കിലെ റാലി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലിയില്‍ ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും

സമാപന സമ്മേളനത്തിന് കരുത്ത് പകര്‍ന്ന് ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യം സജീവമാണ്. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളത്തിലറങ്ങിയ ബിജെപിയ്ക്ക് മുന്നില്‍ മഹാവികാസ് അഘാഡി കരുത്ത് കാട്ടാനൊരുങ്ങിയിട്ടുണ്ട്. ഒരു സീറ്റു പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത മഹാവികാസ് അഘാഡിയുടെ തെരഞ്ഞടുപ്പ് ചിത്രവും ഇന്ന് തെളിയും. ശിവാജി പാര്‍ക്കില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്ത്യ സഖ്യത്തിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടവും ഇവിടെ തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News