ഇത് മണിപ്പൂരിൻ്റെ മാത്രം വേദനയല്ല; ഇന്ത്യയുടെ വേദന: രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി . ഇത് മണിപ്പുരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ വേദനയാണെന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.താൻ ക്യാംപുകളിൽ ഇരുവിഭാഗത്തെയും കണ്ടു. വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്.ക്യാംപുകളിൽ അടിസ്ഥാനസൗകര്യമേർപ്പെടുത്തണം എന്നും രാഹുൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിൻ്റെ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രക്രിയയിൽ തന്നാലാകുന്ന പോലെ പങ്ക് വഹിക്കാം എന്നും രാഹുൽ അറിയിച്ചു.

Also Read: ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

രാഹുൽ ഗാന്ധി മൊയ്‌റാംഗ് ടൗണിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും കുടിയിറക്കപ്പെട്ട കുടുംബങ്ങളെ കാണുകയും ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മണിപ്പുരിലെത്തിയ എത്തിയ രാഹുൽ വ്യാഴാഴ്ച ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചിരുന്നു.സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് വാഹനവ്യൂഹം തടഞ്ഞതിനെ തുടർന്ന് രാഹുൽ  ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിയത്.

Also Read: അണയാതെ കലാപം; ഇംഫാലിൽ വീണ്ടും കർഫ്യു

അതേസമയം, സംഘർഷാവസ്ഥ നിലനിൽക്കുന്ന . ഇംഫാലിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തി. വെള്ളിഴാഴ്ച രണ്ട് മണി മുതൽ ശനിയാഴ്ച രാവിലെ അഞ്ചുവരെയാണ് കർഫ്യൂ. മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്യാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News