‘രാവണന്‍ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, മോദിയും അങ്ങനെതന്നെ’; മോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി, മോദിയെ രാവണനോട് ഉപമിച്ചത്.

also read- മണിപ്പൂരില്‍ ഹിന്ദുസ്ഥാന്‍ കൊലചെയ്യപ്പെട്ടു; മണിപ്പൂർ ഇന്ത്യയിൽ അല്ലാ എന്ന രീതിയിലാണ് മോദിയുടെ പെരുമാറ്റം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

താന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. എന്നാല്‍ മോദി മണിപ്പൂരിലുള്ളവരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. പിന്നെ ആരുടെ ശബ്ദം കേള്‍ക്കുമെന്ന് മോദിയോട് രാഹുല്‍ ചോദിച്ചു. രാവണന്‍ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, കുംഭകര്‍ണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷായേയും അദാനിയേയും മാത്രമേ കേള്‍ക്കൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ലങ്ക കത്തിച്ചത് ഹനുമാനല്ല, രാവണന്റെ അഹങ്കാരമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

also read- രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ബഹളംവെച്ച് ഭരണപക്ഷം; നിങ്ങള്‍ ‘ഹിന്ദുസ്ഥാനെ’ കൊലപ്പെടുത്തിയെന്ന് ആഞ്ഞടിച്ച് പ്രസംഗം തുടര്‍ന്ന് രാഹുല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News