ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി. രാഹുല്‍ ഗാന്ധി നുണ പ്രചാരകന്‍ എന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അദാനിക്കെതിരെ ഏറ്റവും വിമര്‍ശനം ഉയര്‍ത്തിയത് കെജ്രിവാള്‍ ആണ്. മോദി-അദാനി ഭായ് ഭായ് മുദ്രാവാക്യം ഉയര്‍ത്തിയത് എഎപി ആണെന്നും
എഎപിക്ക് രാഹുല്‍ ഗാന്ധിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയും കെജ്രിവാളും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. വടക്കുകിഴക്കന്‍ ദില്ലിയിലെ സീലംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രിയോട് ഉപമിച്ചത്. പ്രധാനമന്ത്രി മോദിയില്‍ നിന്നും കെജ്രിവാളില്‍ നിന്നും താന്‍ ജാതി സെന്‍സസിനെക്കുറിച്ച് ഒരു വാക്കുപോലും കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Also Read : ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് പൊലീസ്
‘പിന്നാക്കക്കാര്‍ക്കുള്ള സംവരണവും ജാതി സെന്‍സസും വേണോ എന്ന് നിങ്ങള്‍ കെജ്രിവാള്‍ ജിയോട് ചോദിക്കുന്നു. ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയില്‍ നിന്നും കെജ്രിവാളില്‍ നിന്നും ഒരു വാക്ക് പോലും ഞാന്‍ കേള്‍ക്കുന്നില്ല. കെജ്രിവാളും പ്രധാനമന്ത്രി മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇരുവരും തെറ്റായ വാഗ്ദാനങ്ങളാണ് നല്‍കുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here