തീരുമാനമാകാതെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം; അമേഠിയിൽ രാഹുലും റായ്‌ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും

അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിച്ചേക്കും. അമേത്തിയിലെ വിജയസാധ്യതകളെക്കുറിച്ച്‌ സംശയം നിലനിൽക്കുന്നതിനാലാണ്‌ പ്രഖ്യാപനം നീളുന്നത്‌. ഇരുമണ്ഡലങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാൻ വെള്ളിയാഴ്‌ചവരെയാണ്‌ സമയം. മെയ്‌ 20ന്‌ അഞ്ചാം ഘട്ടത്തിലാണ്‌ അമേത്തിയിലും റായ്‌ബറേലിയിലും തെരഞ്ഞെടുപ്പ്‌.

Also Read: പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി: സസ്‌പെൻഡ് ചെയ്യാനൊരുങ്ങി ജനതാദൾ

താൻ സ്ഥാനാർഥിയാകണമെന്ന്‌ അമേത്തിക്കാർ ആവശ്യപ്പെടുന്നുവെന്ന അവകാശവാദവുമായി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വാധ്ര രംഗത്ത് വന്നിരുന്നു. അതേസമയം അമേത്തിയിൽ സിറ്റിങ്‌ എംപിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനി നേരത്തെ തന്നെ പ്രചാരണം തുടങ്ങി. റായ്‌ബറേലിയിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Also Read: ‘സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബര്‍കുഞ്ഞു പറയുന്നത്?’; രാഹുല്‍ മാങ്കൂട്ടത്തെ വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News