മനുസ്മൃതിയാണ് തുടരേണ്ടതെന്ന് പറഞ്ഞ സവര്‍ക്കറെ പിന്തുണയ്ക്കുന്നുണ്ടോ? ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

raga

ലോക്‌സഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ വാക്‌പോരുമായി ഭരണ-പ്രതിപക്ഷം. ഭരണഘടനയല്ല, മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്ന് രാഹുല്‍ഗാന്ധി. നെഹ്‌റു കുടുംബം രാജ്യത്തെ ഭരണഘടനയെ നിരന്തരം വേട്ടയാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യസഭയില്‍ ഭരണഘടനാ ചര്‍ച്ച നടക്കും.

ബിജെപിക്കും നരേന്ദ്രമോദി സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ഭരണഘടനയില്‍ പ്രതിപക്ഷത്തിന്റെ ചര്‍ച്ച. ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച്, സവര്‍ക്കറെ ഉദ്ധരിച്ചായിരുന്നു രാഹുല്‍ഗാന്ധിയുടെ തുടക്കം. ഭരണഘടനയില്‍ ഗാന്ധിജിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളുണ്ടെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി ഭരണഘടനയെ സവര്‍ക്കര്‍ അംഗീകരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.

അദാനി, സംഭല്‍, ഹാത്രസ്, കര്‍ഷകര്‍, തൊഴിലില്ലായ്മ എന്നിവ പരാമര്‍ശിച്ചായിരുന്നു രാഹുല്‍ഗാന്ധിയുടെ ചര്‍ച്ച. രാജ്യത്തിന്റെ വിഭവങ്ങള്‍ അദാനിക്ക് തീറൊഴുതി കൊടുത്തുവെന്ന് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. രാഹുല്‍ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷ അംഗങ്ങളും സ്പീക്കറും പലതവണ ഇടപെട്ട് തടസപ്പെടുത്തി.

also read: ‘പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്’: ശംഭുവിൽ കർഷക മാർച്ച്‌ തടഞ്ഞ് പൊലീസ്

അടിയന്തരാവസ്ഥ പരാമര്‍ശിച്ചായിരുന്നു നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം. നെഹ്‌റു കുടുംബം രാജ്യത്തിന്റെ ഐക്യവും ഭരണഘടനയും അട്ടിമറിച്ചുവെന്ന് ആരോപിച്ച നരേന്ദ്രമോദി, അടിയന്തരാവസ്ഥയുടെ കളങ്കത്തില്‍ നിന്നും കോണ്‍ഗ്രസിന് മോചനമില്ലെന്ന് തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News