മോദി നോൺ ബയോളജിക്കൽ പ്രധാനമന്ത്രി, ദൈവവുമായി നേരിട്ട് കണക്ഷൻ; പരിഹസിച്ച് രാഹുൽ ഗാന്ധി

മോദി നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് ദൈവവുമായി നേരിട്ട് കണക്ഷൻ എന്നും പരമാത്മാവ് മോദിയുടെ ആത്മാവുമായി നേരിട്ട് സംസാരിക്കുന്നുവെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ലോക്സഭയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഗാന്ധിയെ ലോകമറിഞ്ഞത് സിനിമയിലൂടെയാണെന്ന മോദിയുടെ പരാമർശത്തെക്കുറിച്ചും രാഹുൽ സഭയിൽ പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ 10 വര്‍ഷം ഭരണഘടനയ്‌ക്കെതിരായ ആക്രമണം ആയിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലോക്‌സഭയില്‍ ഭരണഘടന ഉയര്‍ത്തിയായിരുന്നു രാഹുല്‍ഗാന്ധിയുടെ നന്ദിപ്രമേയ ചര്‍ച്ച. ഭരണഘടനയെ സംരക്ഷിക്കാനാണ്നിലകൊളളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പല പ്രതിപക്ഷ നേതാക്കളും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു.ഞങ്ങളുടെ പലനേതാക്കളും ജയിലിലായി. തന്നെയും ആക്രമിക്കാൻ മോദി ശ്രമിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുന്നത് സന്തോഷമാണെന്നും രാഹുൽ വ്യക്തമാക്കി. അഗ്നിവീര്‍ യൂസ് ആന്‍ഡ് ത്രോ പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ആനുകൂല്യങ്ങളോ പെന്‍ഷനോ ഉള്‍പ്പെടെ പരിരക്ഷ അഗ്നിവീര്‍ നല്‍കുന്നില്ല.മണിപ്പൂര്‍ വിഷയവും രാഹുല്‍ഗാന്ധി ഉയർത്തി.മോദി ഒരിക്കല്‍ പോലും മണിപ്പുരില്‍ പോയിട്ടില്ല. പ്രധാനമന്ത്രിക്ക് മണിപ്പുര്‍ ഇന്ത്യയ്ക്കകത്തെ സംസ്ഥാനമല്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരമില്ല.

അതേസമയം ഹിന്ദുവിന്റെ പേരില്‍ അക്രമം നടക്കുന്നുവെന്ന രാഹുലിന്റെ പരമാര്‍ശത്തിനെതിരെ പ്രതിഷേധം ഉയർന്നു. രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ പറഞ്ഞു.

ALSO READ: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളി കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News