നേതാക്കളുടെ താത്പര്യം ഒന്നാമതും പാര്‍ട്ടി താത്പര്യം രണ്ടാമതും; ഹരിയാനയിലെ തോല്‍വയില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ഹരിയാനയിലെ തോല്‍വിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി. നേതാക്കളുടെ താത്പര്യം ഒന്നാമതും പാര്‍ട്ടി താത്പര്യം രണ്ടാമതുമായെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനം. തോല്‍വിയുടെ കാരണം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കും.

അതേസമയം നേരത്തെ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു.
കെ സി വേണുഗോപാല്‍ തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഹരിയാനയില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതെന്നാണ് ആരോപണം. മഹാരാഷ്ട്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ അശോക് വാങ്കെടെ ആണ് ആരോപണം ഉന്നയിച്ചത്.

Also Read : വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച നടത്തി

ആരോപണം ഏറ്റെടുത്ത് ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയും രംഗത്ത് വന്നു. ഹരിയാന തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളടക്കം കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോഴാണ് അതീവ ഗുരുതര ആരോപണം സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഉയരുന്നത്.

ബിജെപിയും കെ സി വേണുഗോപലിനെതിരെ രംഗത്ത് എത്തി. കോണ്‍ഗ്രസില്‍ ടിക്കറ്റിന് വേണ്ടി കാസ്റ്റിംഗ് കൗച് എന്ന ആരോപണം ആണ് ബിജെപി ഉന്നയിക്കുന്നത്. കെ സി വേണുഗോപാലിനെതിരെ ബിജെപി നേതാവ് അമിത് മാളവ്യയയാണ് രംഗത്തെത്തിയത് . നേരത്തെ ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും കോണ്‍ഗ്രസിനെതിരെ കാസ്റ്റിങ് കൗച് ആരോപണം അമിത് മാളവ്യ ഉയര്‍ത്തിയിരുന്നു.

കോണ്‍ഗ്രസിനുള്ളില്‍ യോഗ്യരായ പലരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടു എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജയും നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. കെസി വേണുഗോപാലിനെതിരായ ആരോപണം ബിജെപി ആയുധമാക്കുമെന്ന് ഉറപ്പാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News