ജി20 ഉച്ചകോടി നടക്കുന്നതിനാൽ ദില്ലിയിലെ ചേരികൾ കേന്ദ്ര സർക്കാർ മറച്ചിരുന്നു. ഈ നടപടിക്കെതിരെ നിരവധി വിമർശനങ്ങളും ഉണ്ടായിരുന്നു.ഇപ്പോഴിതാ രാഹുൽ ഗാന്ധി ഈ നടപടിയെ വിമർശിച്ചിരിക്കുകയാണ്.
ALSO READ:രാജസ്ഥാനില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രാജേന്ദ്ര ഗുഢ ശിവസേനയില്‍ ചേര്‍ന്നു
അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറച്ചു വെക്കുകയാണെന്ന് രാഹുൽഗാന്ധി വിമർശിച്ചു. ഇന്ത്യൻ സർക്കാർ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറയ്ക്കുകയാണ്. അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
GOI is hiding our poor people and animals.
There is no need to hide India’s reality from our guests.
— Rahul Gandhi (@RahulGandhi) September 9, 2023
ALSO READ:ജയിലറുടെ ലാഭം പാവപ്പെട്ടവർക്കും; നിർമാതാക്കളുടെ കാരുണ്യ പ്രവർത്തിക്കു കയ്യടി
ലോക നേതാക്കളും പ്രതിനിധികളും കടന്നു പോകുമ്പോൽ ചേരികൾ കാണുമെന്നതിനാലാണ് പ്രദേശങ്ങളിലെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ളക്സ് ബോർഡുകളും കൊണ്ട് മറച്ചത്.നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളിൽ ജി20യുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകൾ പൊളിച്ചു നീക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here