അസം മുഖ്യമന്ത്രിക്കെതിരെ വിമർശനം തുടർന്ന് രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്ന് രാഹുൽ ഗാന്ധി. അമിത് ഷായ്ക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ ഹിമന്ദ ബിജെപിയിൽ നിന്ന് പുറത്താകും എന്ന് അദ്ദേഹം പറഞ്ഞു. അസമിന്റെ ഭാഷയും സംസ്‌കാരവും ചരിത്രവും ഇല്ലാതാക്കാൻ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നുവെന്നും അസമിനെ നാഗ്പൂരിൽ നിന്ന് ഭരിക്കാൻ ശ്രമം നടത്തുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Also read:നെടുമ്പാശ്ശേരിയിൽ ഇനി പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ചെലവ് 750 കോടി
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിൽ പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് കാണിച്ച് അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Also read:നഷ്ടത്തിൽ നിന്ന് കുതിപ്പിലേക്ക്; തോറ്റുകൊടുക്കാതെ കെഎസ്ഐഎൻസി
ബി ജെ പി പ്രവർത്തകർ യാത്രയ്ക്ക് നേരെ അസമിൽ അക്രമം അഴിച്ചിവിടുന്നു. സോനിത് പൂർ ജില്ലയിൽ ബി ജെ പി പ്രവർത്തകർ ആക്രമിച്ചു. അസം പൊലീസ് ബി ജെ പി പ്രവർത്തകരെ സംരക്ഷിക്കുന്നു. ആരെയും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ല. യാത്രയ്ക്ക് എതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്നും ഖർഗെ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here