പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി ഗൌതം അദാനിയുടെയും കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി രംഗത്ത്. ധാരാവി ചേരി പുനർ വികസന പദ്ധതി അദാനിക്ക് കൈമാറുന്നതിനായി മോദി മഹാരാഷ്ട്രയിലെ മുഴുവൻ രാഷ്ട്രീയ സംവിധാനത്തെയും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് രാഹുൽഗാന്ധി ആരോപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് പരിസമാപ്തി കുറിച്ചാണ് മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ രാഹുൽഗാന്ധിയുടെ പരാമർശം. രാജ്യത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം അദാനിക്ക് നൽകിയാണ് ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന് മോദി പ്രസംഗിക്കുന്നതെന്നും രാഹുൽഗാന്ധി പരിഹസിച്ചു.
ALSO READ: പ്രണയിനികൾ ചുംബിക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ ലൈംഗികാതിക്രമമാകില്ല; മദ്രാസ് ഹൈക്കോടതി
സേഫ് ലോക്കറുമായെത്തിയാണ് പുനര്‍വികസന പദ്ധതിയിലൂടെ ധാരാവിയിലെ ഭൂമി കൂടി അദാനിക്ക് തീറെഴുതാനുളള മോദിയുടെ നീക്കമെന്നും രാഹുൽഗാന്ധി വിമർശിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോഴാണ് പത്രസമ്മേളനത്തിലൂടെ രാഹുൽ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, വർഷ ഗെയ്ക്‌വാദ് തുടങ്ങിയവരും സന്നിഹിതരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here