മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. ഗുജറാത്ത് മാനനഷ്ടക്കേസിലാണ് കോടതിയുടെ വിധി. ശിക്ഷാവിധിക്ക് പിന്നാലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. 10,000 രൂപ കെട്ടിവച്ചാണ് രാഹുല്‍ ജാമ്യമെടുത്തത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കോടതി രാഹുലിന് 30 ദിവസം സമയം നല്‍കി. 2019-ലെ കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി സമുദായത്തെ അപമാനിച്ച് സംസാരിച്ചതിനെതിരായ മാനനഷ്ടക്കേസിലാണ് വിധി.
ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നത് എങ്ങനെയെന്നായിരുന്നു’ കര്‍ണ്ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞത്. ഗുജറാത്ത് മുന്‍മന്ത്രി കൂടിയായ പൂര്‍ണ്ണേഷ് മോദി പരമാര്‍ശം മോദി സമുദായത്തിന് അപമാനകരമാണ് എന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കുകയായിരുന്നു. വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here