സിഎഎയിൽ മിണ്ടാട്ടമില്ലാതെ രാഹുൽ ഗാന്ധി; വയനാടിനും കോഴിക്കോടിനും പുറമെ മലപ്പുറത്തെ പ്രചാരണത്തിലും മൗനം

സിഎഎയിൽ മിണ്ടാട്ടമില്ലാതെ രാഹുൽ ഗാന്ധി. വയനാടിനും കോഴിക്കോടിനും പുറമെ മലപ്പുറത്തെ പ്രചാരണത്തിലും മൗനം പാലിച്ചു. മലപ്പുറം ജില്ലയിൽ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിലാണ് പര്യടനം. മോദിയെ വിമർശിച്ചാണ് പ്രസംഗങ്ങൾ. എന്നാൽ വിവാദ വിഷയങ്ങൾ രാഹുൽ ഗാന്ധി പരാമർശിച്ചില്ല.

ALSO READ: ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം, അന്താരാഷ്ട്രതലത്തില്‍ അംഗീകാരം; ശൈലജെ ടീച്ചറെ എതിരാളികള്‍ ഭയക്കും, പിന്തുണയുമായി ആയിരങ്ങള്‍

അതേസമയം കേരളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് റാലിയായിരുന്നു കോഴിക്കോട് കടപ്പുറത്തേത്. കേരളത്തെ പുകഴ്ത്തിയും നരേന്ദ്ര മോദിയെ വിമര്‍ശിച്ചുമായിരുന്നു ഉദ്ഘാടന പ്രസംഗം. ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട തീവെട്ടിക്കൊള്ളയാണെന്ന് രാഹുല്‍ പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് വഴി ബി ജെ പി വന്‍ തുക സ്വന്തമാക്കി. ബി ജെ പി ക്ക് ബോണ്ട് നല്‍കിവര്‍ക്ക് വലിയ കരാറുകള്‍ ലഭിച്ചതും രാഹുല്‍ വിശദീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ച ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് രാഹുല്‍ മൗനം പാലിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രികയെ കുറിച്ചും രാഹുല്‍ വാചാലനായി. എന്നാല്‍ പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടുത്താതിനെ കുറിച്ച് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.

ALSO READ: ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല, കേരളം ടീച്ചർക്കൊപ്പം അണിനിരക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News