രാഹുലിന്റെ അയോഗ്യത: പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും.അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ എംപിമാർ അറിയിച്ചു. രണ്ടാംഘട്ട ബജറ്റ് സമ്മേളന കാലയളവിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകൾക്കും ദീർഘനേരം സമ്മേളിക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

അതേസമയം, ഇന്നലെ പ്രതിപക്ഷ എംപിമാർ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കരിദിനമായി ആചരിച്ചു.കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ ഇരു സഭകളിലും എത്തിയത്.പാർലമെന്റിനു പുറത്തും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. മോദാനി എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു എംപിമാർ പ്രതിഷേധം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News