എം പി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം. അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷം ശിക്ഷിച്ചതിനെ തുടന്നാണ് എം.പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇതോടെ ആറ് വര്‍ഷം രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.

നേരത്തെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സൂറത്ത് സിജെഎം കോടതിയാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്. രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതിയെ സമീപിക്കുന്നതിനായി സൂറത്ത് സിജെഎം കോടതി ശിക്ഷാവിധി 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കേസ് നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. ഇതിനായി അഭിഭാഷകരുടെ സംഘവുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചനകളും ആരംഭിച്ചിരുന്നു.

2019ലെ കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി സമുദായത്തെ അപമാനിച്ച് സംസാരിച്ചതിനെതിരായിരുന്നു മാനനഷ്ടക്കേസ്. ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നത് എങ്ങനെയെന്നായിരുന്നു’ കര്‍ണ്ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞത്. ഗുജറാത്ത് മുന്‍മന്ത്രി കൂടിയായ പൂര്‍ണ്ണേഷ് മോദി പരമാര്‍ശം മോദി സമുദായത്തിന് അപമാനകരമാണ് എന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News